എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി. ഏപ്രിൽ 2-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
പെട്ടന്നുള്ള ഷോപ്പിങ്ങിനും മറ്റുമായി വാഹനങ്ങൾ റോഡരികിലും മറ്റും എഞ്ചിൻ ഓഫ് ചെയ്യാതെ, അശ്രദ്ധമായി പാർക്ക് ചെയ്ത് പോകുന്ന പ്രവർത്തികൾ ഒഴിവാക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.