ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

Oman

മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഏപ്രിൽ 14 മുതൽ ഈ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾക്ക് അർഹരായവർക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രങ്ങൾ:

  • അൽ അമീറത് വിലായത്തിലെ ഗവർണർ ഓഫ് അൽ അമീറത് ഹാളിലെ വാക്സിനേഷൻ കേന്ദ്രം.
  • മത്ര മജ്‌ലിസിലെ വാക്സിനേഷൻ കേന്ദ്രം (മസ്കറ്റ്, മത്ര നിവാസികൾക്കായി).
  • ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിലെ വാക്സിനേഷൻ കേന്ദ്രം (അൽ സീബ്, ബൗഷർ നിവാസികൾക്കായി).
  • ഖുറിയത്തിലെ ഖുറിയത്ത് ഹെൽത്ത് കോംപ്ലെക്സിലെ വാക്സിനേഷൻ കേന്ദ്രം.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഈ കേന്ദ്രങ്ങളിൽ വാക്സിൻ കുത്തിവെപ്പുകൾ ലഭിക്കുന്നതാണ്. വെള്ളി, ശനി ദിനങ്ങളിലൊഴികെ ആഴ്‌ച്ചയിൽ എല്ലാ ദിവസങ്ങളിലും ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

ഈ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്.