ഒമാൻ: അൽ ദഹിരാഹ് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അറിയിപ്പ് പുറത്തിറക്കി

Oman

രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി അൽ ദഹിരാഹ് ഗവർണറേറ്റിൽ തിരഞ്ഞെടുത്തിട്ടുളള വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അറിയിപ്പ് പുറത്തിറക്കി. യാൻഖുൽ, ധൻഖ്, ഇബ്രി എന്നീ വിലായത്തുകളിലെ ഏഴ് കേന്ദ്രങ്ങളിൽ നിന്നായാണ് ദഹിരാഹ് ഗവർണറേറ്റിൽ രണ്ടാം ഡോസ് വാക്സിൻ നൽകുന്നത്.

“ദഹിരാഹ് ഗവർണറേറ്റിൽ ഫൈസർ, ആസ്ട്രസെനെക COVID-19 വാക്സിനുകളുടെ രണ്ടാം ഡോസ് കുത്തിവെപ്പിന് തിരഞ്ഞെടുക്കുന്ന പൗരന്മാരെയും, പ്രവാസികളെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. ഇബ്രി വിലായത്തിലെ ഇബ്രി ഹെൽത്ത് കോംപ്ലക്സ്, അൽ ഐൻ ഹെൽത്ത് സെന്റർ, മഖ്നിയത് ഹെൽത്ത് സെന്റർ, ഹുജൈരിമത് ഹെൽത്ത് സെന്റർ, അൽ ഹജാർ സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത്. യാൻഖുൽ വിലായത്തിൽ യാൻഖുൽ ഹെൽത്ത് സെന്ററിൽ നിന്നും, ധൻഖ് വിലായത്തിൽ ധൻഖ് ഹെൽത്ത് സെന്ററിൽ നിന്നും രണ്ടാം ഡോസ് ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തിദിനങ്ങളിൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ഈ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണ്.”, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.