കുവൈറ്റ്: കായികപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

Kuwait

രാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി അനുമതി നൽകി. COVID-19-നെത്തുടർന്ന് ഏതാണ്ട് പതിനഞ്ച് മാസത്തോളമായി കായികമത്സരങ്ങൾ, കായിക പ്രവർത്തനങ്ങൾ മുതലായവയ്ക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു.

കുവൈറ്റ് ഒളിമ്പിക് കമ്മിറ്റിയുടെ ഈ പുതിയ അറിയിപ്പോടെ, രാജ്യത്ത് പ്രാദേശിക ക്ലബ് തലത്തിൽ ഉൾപ്പടെയുള്ള എല്ലാ പ്രായവിഭാഗങ്ങളുടെയും സ്പോർട്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കാൻ സ്പോർട്സ് ക്ലബുകൾ, സ്പോർട്സ് അസോസിയേഷനുകൾ മുതലായവയ്ക്ക് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശം.