എമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി. DHA ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അലാവി അൽ ഷെയ്ഖ് അലിയാണ് ജൂൺ 12-ന് ഇക്കാര്യം അറിയിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം, ദുബായിൽ COVID-19 രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും, ICU ചികിത്സ ആവശ്യമായിവരുന്നവരിലും പത്തിൽ ഒമ്പത് പേർ വാക്സിനെടുക്കാത്തവരാണെന്ന് ഡോ. അലി ചൂണ്ടിക്കാട്ടി. എമിറേറ്റിൽ COVID-19 രോഗബാധിതരാകുന്നവരിൽ പത്തിൽ എട്ട് പേർ വാക്സിനെടുക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലെ രോഗബാധിതരിൽ ബഹുഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണെന്ന് രോഗബാധയെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.