അബുദാബി: അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം തടസപ്പെട്ടു; സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി NCEMA

UAE

അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

സാങ്കേതിക തടസങ്ങൾ പരിഹരിച്ചതായുള്ള അറിയിപ്പുകൾ ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ, ജൂൺ 15 മുതൽ അബുദാബിയിലെ നിവാസികൾക്കും, പൗരന്മാർക്കും ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങി ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നേടുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് ഓരോ മേഖലയിലേക്കും പ്രവേശനം അനുവദിക്കുന്നതിന് മുൻപായി, വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് ആധികാരികമായി പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്.