അബുദാബി: SEHA-യുടെ കീഴിലുള്ള ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ വെള്ളിയാഴ്ച്ചകളിൽ പ്രവർത്തിക്കുമെന്ന് അറിയിപ്പ്

UAE

എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള മുഴുവൻ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്നും വെള്ളിയാഴ്ച്ചകളിൽ ഉൾപ്പടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. SEHA-യുടെ കീഴിലുള്ള ഇത്തരം ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ എന്നീ സേവനങ്ങളാണ് നൽകുന്നത്.

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളും വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രിവരെ പ്രവർത്തിക്കുമെന്ന് SEHA വ്യക്തമാക്കി. അൽ ദഫ്‌റയിൽ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ നിന്നും വെള്ളിയാഴ്ച്ചകളിൽ സേവനങ്ങൾ ലഭ്യമാണെന്ന് SEHA കൂട്ടിച്ചേർത്തു. മദിനത് സയ്ദ്, മിർഫ എന്നിവിടങ്ങളിലെ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ രാത്രി 7 വരെയും, ഗായതിയിലെ കേന്ദ്രം രാവിലെ 8 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കുന്നതാണ്.

80050 എന്ന നമ്പറിലൂടെയോ, SEHA-യുടെ ആപ്പിലൂടെയോ, +9712 4102200 എന്ന വാട്സാപ്പ് നമ്പറിലൂടെയോ ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾക്കായി മുൻ‌കൂർ അനുമതി നേടാവുന്നതാണ്.

അതേസമയം, SEHA-യുടെ കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളിൽ PCR ടെസ്റ്റിനുള്ള നിരക്ക് 65 ദിർഹമാണെന്നും, ഈ നിരക്ക് വർധിപ്പിച്ചതായുള്ള തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.