യു എ ഇ – പൊടിക്കാറ്റിനും ചെറു മഴയ്ക്കും സാധ്യത

GCC News

യു എ ഇയിൽ പലയിടങ്ങളിലും സാമാന്യം ശക്തമായ പൊടിക്കാറ്റിനും ചെറിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. ഉൾനാടൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കാറ്റിനെ തുടർന്ന് മങ്ങിയ കാഴ്ചയ്ക്കുള്ള സാഹചര്യമുള്ളതിനാൽ വാഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധപാലിക്കുക.

തെക്ക് കിഴക്കൻ ദിശയിൽ വീശുന്ന കാറ്റ് 55 കിലോമീറ്റർ വേഗത കൈവരിക്കാനും, കടൽ 10 അടിയോളം ഉയരത്തിലുള്ള തിരമാലകളോടെ പ്രക്ഷുബ്ധമാകാനും ഇടയുണ്ട്. തണുപ്പ് വർദ്ധിക്കാനും സാധ്യതയുണ്ട്.