ഒമാൻ: COVID-19 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനം

Oman

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പും, രണ്ടാം ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയായി ചുരുക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നിലവിൽ പത്താഴ്ച്ചത്തെ ഇടവേളയിലാണ് ഒമാനിൽ COVID-19 വാക്സിൻ ഡോസുകൾ നൽകുന്നത്.

ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം ആറാഴ്ച്ച പൂർത്തിയാക്കിയവർക്ക് ഇപ്പോൾ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ‘Tarassud’ ആപ്പിലൂടെ ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.