യു എ ഇ: നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

UAE

രാജ്യത്തെ നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി. തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.

യു എ ഇ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 അനുസരിച്ച്, നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ, വ്യക്തികളുടെയോ, സ്ഥലങ്ങളുടെയോ, വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ, കുറ്റകൃത്യത്തിന്റെ തെളിവുകൾ മറയ്ക്കുകയോ, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യുന്നവരെ തടങ്കലിൽ വയ്ക്കുന്നതാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമപരമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു അവബോധം വളർത്തുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM