അബുദാബിയിലേക്കെത്തുന്ന യാത്രികർക്ക് PCR ടെസ്റ്റ് നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് SEHA അറിയിപ്പ് നൽകി

UAE

എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി. അബുദാബിയിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ഈ കേന്ദ്രങ്ങളിൽ നിന്ന് PCR ടെസ്റ്റുകൾ നടത്താവുന്നതാണ്.

ഓഗസ്റ്റ് 25, ബുധനാഴ്ച്ച രാത്രിയാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ നടത്താവുന്നതാണ്.

അൽ ഐൻ:

  • SEHA Drive-Through Screening Center – Asharej.
  • SEHA Drive-Through Screening Center – Al Hili.
  • SEHA Drive-Through Screening Center – Al Sarouj, Al Ain.

പ്രവർത്തന സമയം : ശനി – വ്യാഴം – രാവിലെ 8 മുതൽ രാത്രി 8 വരെ. വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 8 വരെ.

അബുദാബി:

  • SEHA Drive-Through Screening Center – Zayed Sports City.
  • SEHA Drive-Through Screening Center – Al Wathba.
  • SEHA Drive-Through Screening Center – Al Bahia.
  • SEHA Drive-Through Screening Center – Al Manhal, Abu Dhabi.
  • SEHA Drive-Through Screening Center – Al Shamka, Abu Dhabi.
  • SEHA Drive-Through Screening Center – Rabdan, Abu Dhabi.

പ്രവർത്തന സമയം : ശനി – വ്യാഴം – രാവിലെ 8 മുതൽ രാത്രി 8 വരെ. വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 8 വരെ.

അൽ ദഫ്‌റ (റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക്)

  • SEHA Drive-Through Screening Center – Madinat Zayed.
  • SEHA Drive-Through Screening Center – Liwa.
  • SEHA Drive-Through Screening Center – Marfa.
  • SEHA Drive-Through Screening Center – Ghayathi.
  • SEHA Drive-Through Screening Center – Dalma.

പ്രവർത്തന സമയം : ശനി – വെള്ളി – രാവിലെ 8 മുതൽ രാത്രി 7 വരെ.

അൽ ദഫ്‌റ (റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക്)

  • COVID-19 Prime Assessment Center – Madinat Zayed.
  • Ghayathi Hospital.
  • Marfa Hospital.
  • Liwa Hospital.
  • Sila Hospital.
  • Dalma Hospital.

പ്രവർത്തന സമയം : ശനി – വെള്ളി – രാവിലെ 8 മുതൽ രാത്രി 7 വരെ.