വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തത നൽകി

Oman

രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി. ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ചയാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ഒമാനിലെ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലേക്കുള്ള പ്രവേശനത്തിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാനുള്ള തീരുമാനം ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക് ബാധകമല്ല. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാകുന്ന യാത്രികർക്ക് മാത്രമാണ് ഈ നിബന്ധന ബാധകമാകുന്നത്.”, ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

എന്നാൽ സെപ്റ്റംബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഓഗസ്റ്റ് 30-ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചിരുന്നു.