ഖത്തർ: ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് സെപ്റ്റംബർ 29-ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

മെട്രോ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ് എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

മെട്രോ സേവനങ്ങൾക്ക് പുറമെ, ബസ് ഉൾപ്പടെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെ ശേഷിയും 75 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.