രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വ്യക്തമാക്കി. ഇത്തരം അനധികൃതർ കുടിയേറ്റക്കാരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാട് കടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മുഹറഖ് ഗവർണറേറ്റിൽ LMRA-യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), മുഹറഖ് ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തുന്നത്.
രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA വ്യക്തമാക്കിയിട്ടുണ്ട്.