യു എ ഇ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിന് അംഗീകാരം

UAE

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പ്രായവിഭാഗങ്ങളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക അംഗീകാരം നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം. അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവരിൽ ഫൈസർ COVID-19 വാക്സിൻ സുരക്ഷിതമാണെന്ന് ക്ലിനിക്കൽ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഫൈസർ, സ്പുട്നിക് എന്നീ വാക്സിനുകൾ സ്വീകരിച്ചവരിൽ രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

WAM