സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി

GCC News

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (FDA) ഔദ്യോഗിക അംഗീകാരം നൽകി. 2021 നവംബർ 3, ബുധനാഴ്ച്ച വൈകീട്ടാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെയുള്ളവരിൽ ഈ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് ഫൈസർ കണ്ടെത്തിയതിനെത്തുടർന്ന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വാക്സിന് അംഗീകാരം നൽകിയിരുന്നു. അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ നൽകിയ ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഈ പ്രായവിഭാഗക്കാരിൽ വാക്സിൻ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി സൗദി FDA വ്യക്തമാക്കി.

ഈ പ്രായവിഭാഗങ്ങൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ബഹ്‌റൈൻ, യു എ ഇ എന്നീ രാജ്യങ്ങൾ നേരത്തെ അനുമതി നൽകിയിരുന്നു.