അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി

UAE

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ADIPEC) 2021 നവംബർ 15, തിങ്കളാഴ്ച്ച ആരംഭിച്ചു. നവംബർ 15 മുതൽ നവംബർ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് ADIPEC സമ്മേളനം സംഘടിപ്പിക്കുന്നത്.

ആഗോളതലത്തിലെ ഓയിൽ, ഗ്യാസ് വ്യവസായ മേഖലയിൽ തൊഴിലെടുക്കുന്നവർ പങ്കെടുക്കുന്ന ഈ കോൺഫറൻസ് പെട്രോളിയം മേഖലയിലെ വിവിധ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുന്നതാണ്. COVID-19 മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ ഓയിൽ, ഗ്യാസ് വ്യവസായ മേഖല എങ്ങിനെ പ്രവർത്തിക്കണമെന്നതും ഇത്തവണത്തെ ADIPEC-ൽ പരിശോധിക്കുന്നതാണ്.

ADIPEC 2021. Source: @ADNECGroup.

2021 നവംബർ 12-ന് അവസാനിച്ച യു എൻ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് (COP26) ശേഷം ആദ്യമായി അരങ്ങേറുന്ന പെട്രോളിയം മേഖലയിലെ വലിയ ഒരു സമ്മേളനം എന്ന നിലവിൽ ADIPEC ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ADIPEC-ൽ പ്രത്യേക ചർച്ചകൾക്ക് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADIPEC 2021. Source: @ADNECGroup.

ഓയിൽ, ഗ്യാസ് വ്യവസായ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, പുതിയ ഉത്പന്നങ്ങൾ മുതലായവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് വർഷാവർഷം അരങ്ങേറുന്ന ADIPEC സമ്മേളനം. 2021-ലെ ADIPEC-ൽ ആയിരത്തിലധികം പ്രഭാഷകർ സംസാരിക്കുന്നതാണ്. 26 അന്താരാഷ്ട്ര പവലിയനുകളുള്ള ADIPEC 2021-ൽ 2000 കമ്പനികൾ, 160-ലധികം മന്ത്രിമാർ, സി ഇ ഓമാർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്ക് ചേരുന്നതാണ്. ADIPEC 2021-മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://cloudme02.infosalons.biz/Reg/ADIPEC21AD/ എന്ന വിലാസത്തിൽ ലഭ്യമാണ്.

ADIPEC 2021-ന് മുന്നോടിയായി ഏഴാമത് അബുദാബി സി ഇ ഓ വട്ടമേശ സമ്മേളനം 2021 നവംബർ 14-ന് ADNOC-ൽ വെച്ച് നടന്നു. ആഗോള ഊര്‍ജ്ജ മേഖലയിലെ മുപ്പതിൽ പരം നേതാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. മലിനീകരണം കുറയ്ക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ഈ വട്ടമേശ സമ്മേളനത്തിൽ ചർച്ച ചെയ്തതായി അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.