സൗദി: ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് MHRSD

GCC News

രാജ്യത്ത് ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2022 ഫെബ്രുവരി 16-നാണ് സൗദി MHRSD ഇക്കാര്യം അറിയിച്ചത്.

2022 ഫെബ്രുവരി 16-ന് നടന്ന സൗദി സർക്കാരിന്റെ പ്രത്യേക പത്രസമ്മേളനത്തിൽ MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ്‌ അൽ രജ്‌ഹിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രൊജക്റ്റ് മാനേജർ, സെയിൽസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തൊഴിലുകൾ ഇതിൽ ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

സ്വദേശിവത്കരണം സംബന്ധിച്ച് 2021-ൽ 32 ഔദ്യോഗിക തീരുമാനങ്ങൾ നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.