ഒമാൻ: ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു

Oman

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇരുപത്താറാമത് പതിപ്പ് 2022 ഫെബ്രുവരി 24, വ്യാഴാഴ്ച മുതൽ ആരംഭിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന പുസ്തകമേള സാംസ്‌കാരിക വകുപ്പ് മന്ത്രി H.H. സായിദ് തെയാസീൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനം ചെയ്തു.

2022 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെയാണ് ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. 27 രാജ്യങ്ങളിൽ നിന്നായി 715 പുസ്തക പ്രസാധകരാണ് ഈ മേളയിൽ പങ്കെടുക്കുന്നത്.

Source: Oman News Agency.

പുസ്തകമേളയുടെ ഭാഗമായി 114 സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. ഇതിൽ 85 പരിപാടികൾ കുട്ടികൾക്കും, കുടംബങ്ങൾക്കും ആസ്വദിക്കാനാകുന്നതാണ്.

Source: Oman News Agency.

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എഴുപത് ശതമാനം ശേഷിയിലാണ് മേള സംഘടിപ്പിക്കുന്നത്. ഈ തീരുമാന പ്രകാരം, പ്രതിദിനം അമ്പതിനായിരം സന്ദർശകർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.

Cover Image: Oman News Agency.