ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി

GCC News

ഒമാനിലെ ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ ഏറ്റവും വലിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് 2022 ഫെബ്രുവരി 26-ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2742 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള കുവൈറ്റ് ദേശീയ പതാകയാണ് ജബൽ ഷംസ് പർവതത്തിന്റെ ശിഖരത്തിൽ ഉയർത്തിയത്. കുവൈറ്റിൽ നിന്നുള്ള പ്രത്യേക സന്നദ്ധ സേവകരാണ് ഈ ദൗത്യം നിർവഹിച്ചത്.

Source: Kuwait News Agency.

തറനിരപ്പിൽ നിന്ന് ഏതാണ്ട് 3028 മീറ്റർ ഉയരത്തിലുള്ള ജബൽ ഷംസ് പർവതത്തിന്റെ ശിഖരത്തിലായാണ് ഈ പതാക ഉയർത്തിയത്.

Cover Image: Kuwait News Agency. Kuwaiti flag (2,742 square meters) on the summit of Oman’s Jebel Shams