ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നു

GCC News

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് 2022 ഫെബ്രുവരി 26-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഗവർണറേറ്റിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് 2022 ഫെബ്രുവരി 27, ഞായറാഴ്ച്ച മുതൽ 2022 മാർച്ച് 10, വ്യാഴാഴ്ച്ച വരെ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്നാണ് നോർത്ത് അൽ ബത്തീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിരിക്കുന്നത്. COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഈ കാലയളവിൽ മൂന്നാം ഡോസ് കുത്തിവെപ്പുകൾ നേടാവുന്നതാണ്.

സൊഹാർ വിലായത്തിലെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ ദിവസങ്ങളിൽ പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്.