ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

Oman

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് രാത്രിയാണ് ഒമാൻ CAA ഈ അറിയിപ്പ് നൽകിയത്.

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് CAA ഈ അറിയിപ്പ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കും, ഒമാനിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്കുമായി താഴെ പറയുന്ന കാര്യങ്ങളാണ് ഒമാൻ CAA അറിയിച്ചിരിക്കുന്നത്:

  • ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ 2 ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് PCR ടെസ്റ്റ് റിസൾട്ട് കൂടാതെ തന്നെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ചുരുങ്ങിയത് 14 ദിവസം പൂർത്തിയാക്കിയ യാത്രികർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്.
  • ഈ തീരുമാനം 2022 മാർച്ച് 1, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.