ഒമാൻ: തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി

Oman

രാജ്യത്തെ തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം ഒമാനിലെ ഇൻഡോർ ഇടങ്ങളിൽ മാത്രമാക്കി ചുരുക്കുന്നതാണ്. രാജ്യത്തെ ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ സുപ്രീം കമ്മിറ്റി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.