കുവൈറ്റ്: പള്ളികൾക്കുള്ളിൽ ഇഫ്‌താർ വിരുന്നുകൾ നടത്തുന്നതിന് വിലക്ക്

GCC News

രാജ്യത്തെ പള്ളികളിൽ ഇഫ്‌താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. COVID-19 സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഈ നടപടി.

കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കിയ ഒരു വിജ്ഞാപനത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിജ്ഞാപന പ്രകാരം പള്ളികൾക്കുള്ളിൽ ഇഫ്‌താർ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പള്ളികളുടെ പുറത്ത് മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ നോമ്പ് തുറക്കുന്നതിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

പള്ളികളുടെ പരിസരങ്ങളിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിനും വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.