സൗദി അറേബ്യ: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ തവകൽന ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് മാറുന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്.