കുവൈറ്റ്: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

Kuwait

രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2022 മെയ് 8-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:

  • മിഷ്‌രിഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെ.
  • ജലീബ് യൂത്ത് സെന്ററിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെ.
  • ജാബിർ ബ്രിഡ്ജിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 4 മണിമുതൽ രാത്രി 9 മണിവരെ.
  • ഷർഖ് മേഖലയിലെ ഷെയ്‌ഖ ഫത്തോഹ് അൽ സൽമാൻ ഹെൽത്ത് സെന്റർ – വൈകീട്ട് 3 മണിമുതൽ രാത്രി 9 മണിവരെ.
  • സിദീഖ്, ഒമറിയ, അൽ മസായാൽ, അൽ നഈം കേന്ദ്രങ്ങൾ – വൈകീട്ട് 3 മണിമുതൽ രാത്രി 9 മണിവരെ.