സൗദി: COVID-19 രോഗവ്യാപനം ഉയരുന്നതായി സൂചന; ഫെബ്രുവരിയ്ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി 1000 കടന്നു

GCC News

രാജ്യത്ത് COVID-19 രോഗവ്യാപനം വീണ്ടും ഉയരുന്നതിന്റെ സൂചന നൽകിക്കൊണ്ട് 2022 ജൂൺ 8-ന് 1029 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് സൗദി അറേബ്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്.

https://covid19.moh.gov.sa/ എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക COVID-19 ഡാഷ്‌ബോർഡിലെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധയെത്തുടർന്ന് 2022 ജൂൺ 8-ന് രാജ്യത്ത് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സൗദി അറേബ്യയിൽ COVID-19 രോഗബാധയെത്തുടർന്ന് ആകെ മരിച്ചവരുടെ എണ്ണം 9163 ആയിട്ടുണ്ട്. സൗദിയിൽ 616 പേർ ജൂൺ 8-ന് COVID-19 രോഗബാധയിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

2022 ജൂൺ 8-ന് റിയാദിലാണ് (341) ഏറ്റവും കൂടുതൽ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിദ്ദയിൽ 190 പേർക്കും, ദമ്മാമിൽ 133 പേർക്കും, മക്കയിൽ 48 പേർക്കും, മദീനയിൽ 41 പേർക്കും പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആകെ 8216 പേരാണ് സൗദി അറേബ്യയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലുള്ളത്.