ഹജ്ജ് യാത്ര പൂർത്തിയാക്കുന്ന തീർത്ഥാടകർക്കിടയിൽ വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിൽ സൗദി അധികൃതർ റോബോട്ടുകളുടെ സഹായം ഉപയോഗപ്പെടുത്തി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അത്യാധുനിക റോബോട്ടിംഗ് സേവനം ഇതാദ്യമായാണ് ഹജ്ജ് വേളയിൽ ഉപയോഗപ്പെടുത്തുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ അനായാസം വഴി കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ഉൾപ്പെടുന്ന ഈ റോബോട്ടിന് 59 കിലോഗ്രാം ഭാരമുണ്ട്.
സെക്കൻഡിൽ 1.2 മുതൽ 5 മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന ഈ റോബോട്ടിന് പത്ത് കിലോഗ്രാം വരെ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് ഗ്രാൻഡ് മോസ്കിന്റെ ഗൈഡിംഗ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ബദർ ബിൻ അബ്ദുല്ല അൽ ഫിറൈഹ് വ്യക്തമാക്കി.
Saudi Press Agency. With inputs from WAM.