കുവൈറ്റ്: ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം PCR ടെസ്റ്റ് നിർബന്ധം

GCC News

ഹജ്ജ് തീർത്ഥാടനത്തിന് ശേഷം രാജ്യത്ത് തിരികെ എത്തുന്ന തീർത്ഥാടകർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 12-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം പരിശോധനകൾ നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ജാബിർ ബ്രിഡ്ജ് പരിശോധനാ കേന്ദ്രം ദിനവും വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും, ജാബിർ അൽ അഹ്മദ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 8 മുതൽ രാത്രി 12 വരെ ഈ സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ അംഗീകൃത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും ഈ പരിശോധന നടത്താവുന്നതാണ്. PCR ടെസ്റ്റ് റിസൾട്ട്, തുടർന്നുള്ള നടപടിക്രമങ്ങൾ എന്നിവ ഇമ്മ്യൂൺ ആപ്പിലൂടെ അറിയിക്കുന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ രാജ്യത്ത് തിരികെ എത്തി 10 ദിവസത്തിനകം ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ സ്വീകരിക്കേണ്ടതാണ്.