രാജ്യത്ത് ഇരുന്നൂറിൽ പരം തൊഴിൽ പദവികളിൽ പ്രവാസികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇത്തരം തൊഴിൽ പദവികളിലേക്ക് പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈൻ ഒരു ഔദ്യോഗിക വിജ്ഞാപനം (ഔദ്യോഗിക ഉത്തരവ്: 235/2022) പുറത്തിറക്കിയിട്ടുണ്ട്.
ഇത് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, സ്റ്റാഫ് അഫയേഴ്സ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ, ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ, എംപ്ലോയ്മെന്റ്റ് ഡയറക്ടർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഫ്യുവൽ സ്റ്റേഷൻ മാനേജർ, ഡെപ്യൂട്ടി ഡയറക്ടർ, ജനറൽ മാനേജർ, ലൈബ്രേറിയൻ, സ്റ്റോർ സൂപ്പർവൈസർ, വാട്ടർ മീറ്റർ റീഡർ, ടൂറിസ്റ്റ് ഗൈഡ്, ഡെലിവറി ഏജന്റ്, ഗാർഡ്, ബസ് ഡ്രൈവർ, ബാങ്ക് ക്ലാർക്ക്, ഇൻഷുറൻസ് ക്ലാർക്ക്, കസ്റ്റംസ് ക്ലാർക്ക്, ഡാറ്റാ എൻട്രി സൂപ്പർവൈസർ, ജനറൽ റിസപ്ഷനിസ്റ്റ് എന്നിവ ഉൾപ്പടെ 207 പദവികളിലാണ് പ്രവാസികൾക്ക് വിലക്കേർപ്പെടുത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.