കുവൈറ്റ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്ത് അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഓഗസ്റ്റ് 10 മുതൽ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി 16 ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് മന്ത്രാലയം അംഗീകാരം നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ നിന്ന് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 3 മുതൽ രാത്രി 8 മണിവരെയാണ് വാക്സിനേഷൻ സേവനങ്ങൾ നൽകുന്നത്.

അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് നൽകുന്നതിന് പുറമെ, അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ രണ്ട് ഡോസ് കുത്തിവെപ്പുകൾ നൽകുന്നതും, 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് മൂന്നാം ബൂസ്റ്റർ ഡോസ് നൽകുന്നതുമായ സേവനങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതാണ്.