സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. സെപ്റ്റംബർ 11-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി കിരീടാവകാശിയുടെ ജിദ്ദയിലെ ഔദ്യോഗിക ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഈ കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയിൽ നിന്നുള്ള ഒരു ഔദ്യോഗിക സന്ദേശം ഡോ. എസ് ജയശങ്കർ സൗദി കിരീടാവകാശിയ്ക്ക് കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയുടെ ഭാഗമായി ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലും, ആഗോളതലത്തിലും നടക്കുന്ന വിവിധ വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്. ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യയിലെ സൗദി അംബാസഡർ സലേഹ് അൽ ഹുസൈനി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അസിസന്റ് സെക്രട്ടറി ഡോ. ശിബക് അംബോലേ എന്നിവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.