ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്: ഈ വർഷത്തെ ആദ്യ പകുതിയിൽ മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകി

GCC News

2022-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ എയർപോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 അവസത്തോടെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിക്കുന്ന യാത്രികരുടെ എണ്ണം 6.5 മില്ല്യൺ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2023 അവസാനത്തോടെ പ്രതിവർഷം 9 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകുന്ന രീതിയിലേക്ക് എയർപോർട്ടിന്റെ പ്രവർത്തനം തിരികെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Bahrain International Airport official Twitter Handle.