രാജ്യത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2023 ഫെബ്രുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു. 2022 സെപ്റ്റംബർ 13-ന് MTCIT ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 2023 ഫെബ്രുവരി 1 മുതൽ താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:
- സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന ചരക്ക് ഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകളുടെ (ട്രാൻസിറ്റ് സേവനങ്ങൾക്കുപയോഗിക്കുന്നവ ഉൾപ്പടെ) പഴക്കം അവ നിർമ്മിച്ച തീയതി മുതൽ 20 വർഷത്തിൽ താഴെ ആയിരിക്കണം.
- സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ടാക്സി വാഹനങ്ങളുടെ ആക്സിലുകൾ തമ്മിലുള്ള ദൂരം 2.72 മീറ്ററിൽ താഴെ ആയിരിക്കരുത്. ഇത്തരം വാഹനങ്ങളുടെ പഴക്കം അവ നിർമ്മിച്ച തീയതി മുതൽ 5 വർഷത്തിൽ താഴെ ആയിരിക്കണം.
- സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന യാത്രാ സേവനങ്ങൾ നൽകുന്ന ബസുകളുടെ പഴക്കം അവ നിർമ്മിച്ച തീയതി മുതൽ 10 വർഷത്തിൽ താഴെ ആയിരിക്കണം.
Cover Image: Oman News Agency.