ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം

GCC News

അൽ ഫത്തേഹ് ഹൈവേയുടെ തറാഫാ ബിൻ അൽ-അബ്ദ് സ്ട്രീറ്റിനും, ഷെയ്ഖ് ദുഐജ് സ്ട്രീറ്റിനും ഇടയിൽ തെക്കുദിശയിയുള്ള ഭാഗത്ത് 2022 സെപ്റ്റംബർ 15 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. ഈ മേഖലയിലെ ട്രാഫിക് എക്സിബിഷൻ സ്ട്രീറ്റിലൂടെ വഴിതിരിച്ച് വിടുന്നതാണ്.

2022 സെപ്റ്റംബർ 15, വ്യാഴാഴ്ച മുതൽ 2022 സെപ്റ്റംബർ 25, ഞായറാഴ്ച വരെ, ദിനവും രാത്രി 1 മണിമുതൽ രാവിലെ 5 മണിവരെയാണ് ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Bahrain Ministry of Works.

റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.

ഇതിന് പുറമെ, 2022 സെപ്റ്റംബർ 15 മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ അൽ ഖദം പാലത്തിലും ബഹ്‌റൈൻ വർക്സ് മിനിസ്ട്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പാലത്തിൽ മനാമ ഭാഗത്തേക്ക് പോകുന്ന ദിശയിൽ ഏറ്റവും വലത് വശത്തുള്ള ലെയിൻ അടച്ചിടുന്നതാണ്. മറ്റു രണ്ട് വരികളിലൂടെ ട്രാഫിക് അനുവദിച്ചിട്ടുണ്ട്.

2022 സെപ്റ്റംബർ 15, വ്യാഴാഴ്ച രാത്രി 11 മണിമുതൽ 2022 സെപ്റ്റംബർ 18, ഞായറാഴ്ച രാവിലെ 8 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Source: Bahrain Ministry of Works.

അൽ ഖദം പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം.