രാജ്യത്തെ ടൂറിസം മേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതായും, ഈ മേഖലയിൽ പുത്തൻ ഉണർവ് ദൃശ്യമാണെന്നും ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി H.E. സലേം അൽ മഹ്റൂഖി വ്യക്തമാക്കി.
ഒമാനിലെ ടൂറിസം മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ലക്ഷ്യത്തോടടുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഒമാനിലെ ടൂറിസം മേഖലയുടെ വികാസത്തിനും, ഈ മേഖലയിൽ കൂടുതൽ അവസരങ്ങൾ കൊണ്ടുവരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു വാണിജ്യ മേഖലകളുമായി ചേർന്ന് കൊണ്ട് കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിന് ഈ പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം അറിയിച്ചു. വിദേശനിക്ഷേപം ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.