രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ മുഴുവൻ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) തീരുമാനിച്ചു. 2022 ഒക്ടോബർ 11-ന് രാത്രിയാണ് HRSD ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ച് കൊണ്ടുള്ള ഒരു ഉത്തരവ് HRSD വകുപ്പ് മന്ത്രി അഹ്മദ് അൽ രജ്ഹി പുറത്തിറക്കിയിട്ടുണ്ട്. സൗദി ധനകാര്യമന്ത്രാലയം, മറ്റു പ്രാദേശിക വകുപ്പുകൾ എന്നിവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.
കൂടുതൽ സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും, രാജ്യത്തെ തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനമെന്ന് അഹ്മദ് അൽ രജ്ഹി വ്യക്തമാക്കി. കൺസൾട്ടൻസി മേഖലയിൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത് എന്നത് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.