നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിലെത്തി

GCC News

ലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്‌റൈനിലെത്തി. ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ രണ്ടാം ഔദ്യോഗിക ഗൾഫ് സന്ദർശനമാണിത്. 2019-ൽ അദ്ദേഹം യു എ ഇ സന്ദർശിച്ചിരുന്നു.

Source: Bahrain News Agency.

ഫ്രാൻസിസ് മാർപ്പാപ്പയെ ബഹ്‌റൈൻ ഭരണാധികാരി H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വാഗതം ചെയ്തു. സാഖിർ കൊട്ടാരത്തിൽ വെച്ച് നടന്ന സ്വാഗതചടങ്ങിൽ മാർപാപ്പ മുന്നോട്ട് വെച്ച മനുഷ്യസ്‌നേഹത്തിന്റെ മൂല്യങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Source: Bahrain News Agency.

മാർപ്പാപ്പയുടെ സന്ദേശം മനുഷ്യാവകാശം, മതപരമായ സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങൾ മുതലായവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.