ആറാമത് ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022 ആരംഭിച്ചു

GCC News

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ ആറാമത് പതിപ്പ് (BIAS 2022) 2022 നവംബർ 9, ബുധനാഴ്ച ആരംഭിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് എയർഷോ ഉദ്ഘാടനം ചെയ്തത്.

സാഖിർ എയർബേസിൽ വെച്ചാണ് BIAS 2022 സംഘടിപ്പിക്കുന്നത്. 2022 നവംബർ 9 മുതൽ 11 വരെയാണ് BIAS 2022 നടക്കുന്നത്.

Source: Bahrain News Agency.

അന്താരാഷ്ട്ര പ്രദർശനങ്ങൾ, കോൺഫെറൻസുകൾ മുതലായവ സംഘടിപ്പിക്കുന്നതിൽ ബഹ്‌റൈനുള്ള കഴിവ് വെളിപ്പെടുത്തുന്നതാണ് BIAS 2022 എന്ന് പ്രിൻസ് സൽമാൻ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് BIAS നേടിയിട്ടുള്ള നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമയാന മേഖലയിലെ തന്നെ പ്രധാന പ്രദർശനങ്ങളിലൊന്നാണ് BIAS എന്ന് ആദ്ദേഹം അഭിപ്രായപ്പെട്ടു.

Source: Bahrain News Agency.

ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം BIAS 2022-ൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. സൈനിക ആവശ്യങ്ങൾക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി വ്യോമയാന മേഖലയിൽ ഉപയോഗിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂതന സാങ്കേതിക വിദ്യകൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കി.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതാണ്.