ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആവർത്തിച്ച് അറിയിച്ചു

Oman

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2022 നവംബർ 14-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് ആവർത്തിച്ചത്.

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ പ്രധാന വില്പനമേഖലകൾക്ക് പുറത്തുള്ള അനധികൃത തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ഒരു ആഹ്വാനമെന്ന് മുനിസിപ്പാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.