യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവെച്ചു; പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും

GCC News

2022 ഡിസംബർ 1-ന് നടക്കാനിരുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവെച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 ഡിസംബർ 1-ന് രാവിലെ 7:30-നാണ് (യു എ ഇ സമയം) MBRSC ഇക്കാര്യം അറിയിച്ചത്.

“റഷീദ് റോവറിനെ വഹിച്ച് കൊണ്ടുള്ള ഫാൽക്കൺ 9 റോക്കറ്റിന്റെ ഡിസംബർ 1-ന് നടക്കാനിരുന്ന വിക്ഷേപണം നീട്ടിവെച്ചതായി സ്പേസ്എക്സ് അറിയിച്ചു. റോക്കറ്റിന്റെ സാങ്കേതികപരിശോധനകൾക്ക് ശേഷമാണ് ഈ തീരുമാനം. പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.”, MBRSC ട്വിറ്ററിലൂടെ വ്യക്തമാക്കി.

2022 നവംബർ 30-ന് നടക്കാനിരുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം 2022 ഡിസംബർ 1-ലേക്ക് മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം MBRSC അറിയിച്ചിരുന്നു.

ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.