ഖത്തർ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കാണുന്നതിനായി ഏതാണ്ട് 2.45 ദശലക്ഷത്തിലധികം കാണികൾ എത്തിയതായി ഫിഫ അറിയിച്ചു. 2022 ഡിസംബർ 3-ന് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനെത്തിയ കാണികളുടെ എണ്ണം 2018-ലെ റഷ്യൻ ലോകകപ്പിലേക്കാൾ കൂടുതലാണെന്ന് ഫിഫ വ്യക്തമാക്കി. 2018-ലെ റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കെത്തിയ കാണികളുടെ എണ്ണം 2.17 ദശലക്ഷമായിരുന്നു.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ, ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അർജന്റീന – മെക്സിക്കോ മത്സരത്തിനാണ് ഏറ്റവും കൂടുതൽ കണികളെത്തിയത്. 88,996 പേരാണ് ഈ മത്സരം കാണാനെത്തിയത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിൽ പങ്കെടുത്ത അഞ്ച് കോൺഫെഡറേഷനുകളിൽ നിന്നുമുള്ള ടീമുകളും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
- AFC – ലോകകപ്പിനെത്തിയ ആറ് ടീമുകളിൽ മൂന്ന് ടീമുകൾ (ഓസ്ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ) പ്രീ-ക്വാർട്ടറിൽ കടന്നു.
- CONCACAF – നാല് ടീമുകളിൽ ഒരു ടീം (യു എസ് എ) പ്രീ-ക്വാർട്ടറിൽ കടന്നു.
- CAF – അഞ്ച് ടീമുകളിൽ രണ്ട് ടീമുകൾ (സെനഗൽ, മൊറോക്കോ) പ്രീ-ക്വാർട്ടറിൽ കടന്നു.
- CONMEBOL – നാല് ടീമുകളിൽ രണ്ട് ടീമുകൾ (ബ്രസീൽ, അർജന്റീന) പ്രീ-ക്വാർട്ടറിൽ കടന്നു.
- UEFA – പതിമൂന്ന് ടീമുകളിൽ രണ്ട് ടീമുകൾ (ക്രോയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്‌സർലൻഡ്) പ്രീ-ക്വാർട്ടറിൽ കടന്നു.
Cover Image: Qatar News Agency.