കുവൈറ്റ്: COVID-19 ബൈവാലന്റ്റ് വാക്സിൻ വിതരണം ആരംഭിച്ചു

GCC News

രാജ്യത്ത് COVID-19 ബൈവാലന്റ്റ് വാക്സിൻ വിതരണം ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഫെബ്രുവരി 2 മുതലാണ് ഈ വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്നത്.

ഈ വാക്സിനേഷൻ പ്രചാരണ പരിപാടികൾ മൂന്ന് മാസം നീണ്ട് നിൽക്കുമെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും വാക്സിൻ സ്വീകരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ പതിനാറ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ ദിനവും വൈകീട്ട് 3 മുതൽ 8 മണിവരെയാണ് വാക്സിൻ ലഭ്യമാക്കുന്നത്. വ്യക്തികൾക്ക് തങ്ങളുടെ ഐഡി കാർഡുകളിലെ വിലാസം അനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിനെടുക്കാവുന്നതാണ്.

കുവൈറ്റിൽ താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് ഫെബ്രുവരി 2 മുതൽ ഈ വാക്സിൻ വിതരണം ചെയ്യുന്നത്:

ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റ്:

  • ഷാമിയയിലെ ഷെയ്ഖ ഫെതൂഹ് സൽമാൻ അൽ സബാഹ് മെഡിക്കൽ സെന്റർ.
  • മൻസൂരിയയിലെ ജസീം അൽ വസാൻ മെഡിക്കൽ സെന്റർ.
  • ജാബിർ അൽ അഹ്മദ് മെഡിക്കൽ സെന്റർ.

ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റ്:

  • ഒമാറിയ മെഡിക്കൽ സെന്റർ.
  • അബ്ദുല്ല അൽ മുബാറക് മെഡിക്കൽ സെന്റർ.
  • ആൻഡാലുസ് മെഡിക്കൽ സെന്റർ.
  • ജലീബ് അൽ ഷുയൂഖ് മെഡിക്കൽ സെന്റർ.

ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്റ്റ്:

  • സൽവ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ.
  • മഹ്മൗദ് ഹാജ്ജി ഹൈദർ മെഡിക്കൽ സെന്റർ.
  • റുമൈതിയ മെഡിക്കൽ സെന്റർ.

അഹ്മാദി ഹെൽത്ത് ഡിസ്ട്രിക്റ്റ്:

  • ഫിന്റാസ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ.
  • ഫഹാഹീൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ.

മുബാറക് അൽ കബീർ മെഡിക്കൽ ഡിസ്ട്രിക്റ്റ്:

  • അദാൻ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ.

ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്റ്റ്:

  • അൽ നായീം മെഡിക്കൽ സെന്റർ.
  • അൽ ഓയൂൻ മെഡിക്കൽ സെന്റർ.
  • സാദ് അൽ അബ്ദുല്ല മെഡിക്കൽ സെന്റർ (ബ്ലോക്ക് 10).

12 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കുള്ള പ്രൈമറി, ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ അബ്ദുൽറഹ്മാൻ അൽ സയ്ദ് മെഡിക്കൽ സെന്ററിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. COVID-19 ബൈവാലന്റ് വാക്സിൻ COVID-19 വൈറസിനെയും, വൈറസിന്റെ ഒമൈക്രോൺ വകഭേദത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് മന്ത്രാലയം അറിയിച്ചു.