കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി സൗദി ആഹ്വനം ചെയ്തു. ആരോഗ്യ മേഖലയിലും സാമ്പത്തികമേഖലയിലും COVID-19 എന്ന മഹാമാരി മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള നടപടികൾ G20 രാജ്യങ്ങൾ മുൻകൈ എടുത്ത് ചെയ്യുന്നതിന് വേണ്ടിയാണ് വരുന്ന ആഴ്ച്ച വിർച്യുൽ സംവിധാനങ്ങളിലൂടെ ഈ അടിയന്തര ഉച്ചകോടിക്കായി സൗദി മറ്റു അംഗരാജ്യങ്ങളോട് ആഹ്വനം ചെയ്തിട്ടുള്ളത്.
ആഗോളതലത്തിൽ ആരോഗ്യ രംഗത്തെയും സാമ്പത്തിക രംഗത്തെയും സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ഈ ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് സൗദി സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.