ഒമാൻ: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് ഫെബ്രുവരി 18-ന് സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

Oman

2023 ഫെബ്രുവരി 18-ന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഫെബ്രുവരി 15-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇസ്റാഅ് മിഅ്റാജ് സ്മരണയുടെ പശ്ചാത്തലത്തിൽ, 2023 ഫെബ്രുവരി 18, ശനിയാഴ്ച ഒമാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അന്നേ ദിവസം രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെ സന്ദർശകർക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 19-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.