യു എ ഇ: 5 പേർ രോഗമുക്തരായി; 27 പേർക്ക് Covid-19 സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് 27 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മാർച്ച് 19-നു വൈകീട്ട് അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 140 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഇരുന്ന 5 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ പൂർണ്ണമായും ഭേദമായതായി മന്ത്രാലയം കൂട്ടിച്ചേർത്തു. യു എ ഇയിൽ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 31 ആയിട്ടുണ്ട്.