മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു

GCC News

ഒരാഴ്ച നീണ്ട് നിന്ന സംഗീതആഘോഷപരിപാടികൾക്ക് ശേഷം മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു. 2023 മാർച്ച് 6-ന് ആരംഭിച്ച മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 12, ഞായറാഴ്ച്ചയാണ് സമാപിച്ചത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് കൊണ്ട് ബ്രാൻഡ് ദുബായിയാണ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി യൂണിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി, ബുർജ്മാൻ എന്നീ മെട്രോ സ്റ്റേഷനുകളിൽ തത്സമയ സംഗീതപരിപാടികൾ അരങ്ങേറി.

Source: Dubai Media Office.

ഒരാഴ്ചയ്ക്കിടെ ഏതാണ്ട് എട്ട് ലക്ഷത്തോളം മെട്രോ യാത്രികർ ഈ സംഗീത മേളയുടെ ആസ്വാദകരായി. ഏതാണ്ട് ഇരുപതോളം അന്താരാഷ്ട്ര, പ്രാദേശിക കലാകാരൻമാർ ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്തു.

Source: Dubai Media Office.

ഈജിപ്ത്, ഇന്ത്യ, തായ്‌ലൻഡ്, ഫ്രാൻസ്, പാകിസ്ഥാൻ, നൈജീരിയ, ക്യൂബ, യു കെ, ലെബനൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഇതിൽ ഉൾപ്പെടുന്നു.

സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് മൂന്നാമത് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി പുനചംക്രമണം ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള പ്രത്യേക സംഗീതപരിപാടികൾ ഇത്തവണത്തെ മെട്രോ മ്യൂസിക് ഫെസ്റ്റിവലിൽ അരങ്ങേറി.

Cover Image: Dubai Media Office.