മാർച്ച് 19 മുതൽ നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും യു എ ഇ താത്കാലികമായി രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ യാത്രകൾ അനിശ്ചിതത്വത്തിൽ ആയവർക്ക് സഹായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തമാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കൈക്കൊണ്ടിട്ടുള്ള ഈ പ്രവേശന വിലക്ക്, രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കാലാവധി നീട്ടാൻ സാധ്യതയുള്ളതിനാൽ നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും യാത്രകൾ എല്ലാം അനിശ്ചിതമായി നീട്ടിവെക്കേണ്ട സാഹചര്യമാണുള്ളത്.
ഈ അവസ്ഥയിൽ അടിയന്തിര ഘട്ടങ്ങളിലും തീരെ ഒഴിവാക്കാൻ കഴിയാത്ത മാനുഷിക പരിഗണന അർഹമായ സാഹചര്യങ്ങളിലും യു എ ഇയിലേക്ക് പ്രവേശനം സാധിക്കുമോ എന്നറിയാനും, മറ്റു സഹായങ്ങൾക്കും യു എ ഇ റെസിഡൻസി വിസ ഉള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന 0097124965228 അല്ലെങ്കിൽ 0097192083344 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
1 thought on “യു എ ഇ: പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി ഹെല്പ് ലൈൻ പ്രവർത്തമാരംഭിച്ചു”
Comments are closed.