ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2023 ഏപ്രിൽ 12-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിൽ വീഴ്ച്ച വരുത്തുന്നത് ഒമാനിലെ തൊഴിൽ നിയമങ്ങളിലെ ആർട്ടിക്കിൾ 51-ന്റെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നിയമങ്ങൾ കൃത്യമായി പാലിക്കാനും സമയക്രമം പാലിച്ച് കൊണ്ട് തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
സമയക്രമം പാലിച്ച് കൊണ്ട് ശമ്പളം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകുന്നതിന് തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.