ബഹ്‌റൈൻ: തൊഴിൽ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രിയും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി. 2023 ഏപ്രിൽ 26-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. മാനവവിഭവ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ഈ ചർച്ചയിൽ പരിശോദിച്ചു.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നിക്ഷേപം കൂടുതൽ ഉയർത്തുന്നതിനെക്കുറിച്ചും, തൊഴിൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. ബഹ്‌റൈനിലെ ഇന്ത്യക്കാർക്ക് നൽകിവരുന്ന പ്രത്യേക കരുതലിൽ ഇന്ത്യൻ അംബാസഡർ നന്ദി രേഖപ്പെടുത്തി.

Cover Image: Bahrain News Agency.